Words can bring together...

Words can bring together...
Moncy Varghese

Friday, October 12, 2012

ലോകത്തിന്റെ വേഗത


വോയേജര്‍1 എന്ന ബഹിരാകാശ ഗവേഷണ പേടകം അമേരിക്ക വിക്ഷേപിച്ചിട്ടു 2012 September 10 നു 35 വര്ഷം പിന്നിട്ടു. 722 കിലോഗ്രാം ഭാരമുള്ള ഈ പേടകം ഏകദേശം 19 ലക്ഷം കോടി കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു. അധികം താമസിയാതെ സൌരയൂഥത്തെ ഭേദിക്കുന്ന ആദ്യ വാഹനമാകും. ഏറ്റവും രസകരമായ വസ്തുത ഈ വാഹനത്തിലെ കമ്പ്യൂട്ടറിനുള്ള സംഭരണ ശേഷി കേവലം 68 kb മാത്രമാണ്. അന്ന് അതിനുള്ള സാങ്കേതിക വിദ്യയെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഒരു സാധാരണക്കാരന്റെ കയ്യിലുള്ള മൊബൈലിനു പോലും അതിന്റെ ഒരു ലക്ഷം മടങ്ങ്‌ സംഭരണ ശേഷി ഉണ്ട്.


ഏതാനും വര്ഷം മുന്‍പു വരെ നാം ഉപയോഗിച്ചിരുന്ന പല വസ്തുക്കളും ഇന്ന് ഉപയോഗ ശൂന്യമാണ്. 5 വര്ഷം മുന്‍പ്‌ വരെ ഉണ്ടായിരുന്ന പല അറിവുകളും ഇന്ന് കാലഹരണപ്പെട്ട അറിവുകളാണ്. ഇംഗ്ലീഷില്‍ knowledge എന്ന വാക്ക് പോലെ തന്നെ obsknowledge എന്ന വക്കും രൂപം കൊണ്ടു. Obsknowledge എന്നാല്‍ Obsolete Knowledge അഥവാ ഉപയോഗ ശൂന്യമായ കാലഹരണപ്പെട്ട അറിവുകള്‍. ഇന്ന് Pager, VCR, Cathode Ray TV തുടങ്ങി നൂറു കണക്കിന് ഇലക്ട്രോണിക് ഉപകരണങ്ങളും അവയുടെ സാങ്കേതിക വിദ്യയും അപ്രസക്തമാണ്. ഏതാനും വര്ഷം മുന്പ്, വരെ നാം ഉപയോഗിച്ചിരുന്ന luxury വാഹനങ്ങളും ഉപകരണങ്ങളും ഇന്ന് ഉപയോഗിക്കുന്നത് പലര്ക്കും അപമാനമാണ്.

മനുഷ്യന് അറിവ്‌ ശേഖരിച്ചു വയ്ക്കുവാന്‍ മസ്തിഷ്ക്കത്തിന്റെ സ്ഥാനത്തു Digital Storage ആണ്. അതായതു Central Nervous System മാറി Central Digital System ആയി. അതായതു ഈ കാലഘട്ടത്തില്‍ ഏററവും വേഗത്തില്‍ വളരുകയും വ്യാപിക്കുകയും ചെയ്യുന്നത് അറിവാണു. അത് കൊണ്ടു തന്നെയാണ് ഈ കാലഘട്ടത്തെ Information Age എന്ന് അറിയപ്പെടുന്നത്.

ലോകത്തിന്റെ വേഗതയ്ക്കൊപ്പം ചലിക്കാന്‍ നമുക്ക് കഴിയുന്നില്ല എങ്കില്‍ എല്ലാ മേഖലയിലും പിന്‍ തള്ളപ്പെടും. ആയതിനാല്‍ ഏതു മേഖലയിലും വിജയിക്കുവാന്‍ ഈ കാലഘട്ടത്തിന്റെ അറിവ് സ്വീകരിക്കണം. ഒരു ദിവസം ഒരു പുതിയ കാര്യമെങ്കിലും പധിക്കാന്‍ ശ്രമിക്കുക. പണ്ട് പഠിച്ചതും നേടിഎടുത്ത ബിരുദങ്ങളും ഒന്നും ഇന്ന് പ്രയോഗികമാകണം എന്നില്ല. നാളേയ്ക്ക് വയ്ക്കാതെ ഇന്ന് തന്നെ ഒരു പുതിയ അറിവ് നേടാന്‍ നിങ്ങള്ക്ക് കഴിയട്ടെ. വിജയാശംസകള്‍..