Words can bring together...

Words can bring together...
Moncy Varghese

Sunday, June 28, 2026

ദേവഗീതം ദേവഗിരി, ക്രിസ്ത്യൻ ഭജൻ ഗ്രൂപ്പ്

 ദേവഗീതം ദേവഗിരിക്ക് തുടക്കം കുറിച്ചു





കോട്ടയം ജില്ലയിലെ ദേവഗിരി കേന്ദ്രീകരിച്ച് ദേവഗീതം ദേവഗിരി എന്ന പേരിൽ ഒരു ക്രിസ്തീയ ഭജന ബാൻഡിന് തുടക്കം കുറിച്ചു. ഇടുക്കി പത്തനംതിട്ട കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കലാകാരന്മാരെ ചേർത്തുകൊണ്ട് രൂപീകരിച്ച  സംഘത്തിൽ 11 അംഗങ്ങൾ ആണുള്ളത്. 

സംഘത്തിൻറെ ആദ്യ റിഹേഴ്സൽ ക്യാമ്പ് ദേവഗിരിയിൽ അലക്സ് പോളിന്റെ ഭവനത്തിൽ 2026 ജൂൺ 25ന് ദേവഗിരി വികസന സമിതി പ്രസിഡൻറ് സോബിച്ചൻ എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് ദേവഗിരി വികസന സമിതി സെക്രട്ടറി ഫിലിപ് കുറ്റിക്കൻ, കുമ്പന്താനം കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്  പ്രസിഡൻറ് ബോബിൻ വടക്കേൽ സെക്രട്ടറി രതീഷ് പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു


പ്രഭാഷകനും പരിശീലകനുമായ മോൻസി വർഗീസ് ആണ് സംഘത്തിന് നേതൃത്വം നൽകുന്നത്

യാക്കൂബ് വൈ ജെ നേതൃത്വം നൽകുന്ന ഗായക സംഘത്തിൽ ഷെല്ലി കുര്യൻ ജിനു കരോട്ട് ഷിബു ഈപ്പൻ എന്നിവരാണ് മുഖ്യ ഗായകർ. 

വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ജിസ്സൺ മണർകാട് ഹാർമോണിയവും കീ ബോർഡും ലിജു ജോസഫ് ഇലന്തൂർ തബലയും ഷിജു പത്തനംതിട്ട മൃദംഗവും കൈകാര്യം ചെയ്യുന്നു

ഷൈജു കട്ടപ്പന സൗണ്ട് എൻജിനീയർ ആയി പ്രവർത്തിക്കുന്നു


കൂടുതൽ വിവരങ്ങൾക്ക് 9446066314