Words can bring together...

Words can bring together...
Moncy Varghese

Tuesday, May 19, 2020

പഠിക്കാനുണ്ട് പലതും ചാർളി ചാപ്ലിനിൽ നിന്നും (Charlie Chaplin)

തന്റേടത്തോടെ ജീവിതത്തെ നേരിട്ട ചാർളി ചാപ്ളിൻ


വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്.

 വ്യക്തിജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്ന ചാപ്ലിൻ അവയെയൊക്കെ സധൈര്യം നേരിട്ടിരുന്നു. താരപ്രഭയിൽ മയങ്ങിക്കഴിയാതെ പൊതു വിഷയങ്ങളിൽ തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്നിരുന്ന ചാപ്ലിന് നിരവധി വിമർശനങ്ങളെയും തിരസ്കാരങ്ങളെയും നേരിടേണ്ടതായി വന്നിട്ടുണ്ട്.

ചാൾസ് ചാപ്ലിന്റെയും ഹന്നാ ചാപ്ലിന്റെയും മകനായി 1889 ഏപ്രിൽ 16 ന് ഇംഗ്ലണ്ടിൽ ജനിച്ച ചാർളിയുടെ ബാല്യകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. പിതാവിന്റെ മദ്യാസക്തി, അമ്മയുടെ അസുഖം, പട്ടിണി...എന്നിങ്ങനെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ പിന്നീട് അദ്ദേഹം ചലച്ചിത്രങ്ങളിലൂടെ ചിരിയിൽപ്പൊതിഞ്ഞ് അവതരിപ്പിച്ചു.

 നമ്മുടെ ജീവിതാവസ്ഥയും സാഹചര്യങ്ങളുമൊക്കെ ഏതുതരത്തിലുള്ളവയായിരുന്നാലും മാനസികമായി തളരാതെ ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാൻ ചാർളി ചാപ്ലിൻ ലോകത്തെ പഠിപ്പിച്ചു.

 എ വുമൺ ഓഫ് പാരീസ്, ദ് ഗോൾഡ് റഷ്, ദ് സർക്കസ്, സിറ്റി ലൈറ്റ്സ്, മോഡേൺ ടൈംസ്, ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ... തുടങ്ങിയ സിനികളിലൂടെ ചാപ്ലിൻ അവതരിപ്പിച്ച സന്ദേശങ്ങളും അവതരണ രീതിയും എന്നും പഠനാർഹമാണ്.

*എല്ലാവർക്കും ,പ്രശ്നങ്ങളുണ്ടെന്നും ഓരോരുത്തരും അവരുടെ പ്രശ്നങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിതം ആഹ്ലാദകരം അല്ലെങ്കിൽ ദുരിതപൂർണമാകുന്നത് എന്നു ചാപ്ലിൻ തന്നിലെ കലാകാരനിലൂടെ ലോകത്തെ ഓർമപ്പെടുത്തുന്നു.*

തന്റേടത്തോടെ പ്രശ്നങ്ങളെ നേരിടാൻ കഴിയുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് ജീവിത വിജയം.

"ലോകത്ത് ഒരു കാര്യവും ശാശ്വതമായിട്ടില്ല, നമ്മുടെ പ്രശ്നങ്ങൾപോലും താൽക്കാലികം മാത്രമാണ്". ചാപ്ലിൻ പറയുന്നു. നമ്മുടെ പ്രശ്നങ്ങളെ നമുക്കുതന്നെ പരിഹരിക്കാൻ കഴിയും. അതിനായി തല നിവർത്തി തന്റേടത്തോടെ മുൻപോട്ട് നീങ്ങുക. *‘‘തല ഉയർത്തി നോക്കുന്നവർക്കു മാത്രമേ മഴവില്ല് കാണാൻ കഴിയൂ’’.

അബദ്ധങ്ങളും തോൽവികളും പിണയാത്ത മനുഷ്യരില്ല. ഇന്നു സംഭവിച്ച അബദ്ധം നാളെ ഉണ്ടാകണമെന്നില്ല. ഏതൊരു പ്രതിസന്ധിയെയും പുഞ്ചിരിയോടെ വരവേൽക്കാനാണ് ചാർളി ചാപ്ലിൻ തന്റെ കഥാപാത്രങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പഠിപ്പിച്ചത്. ചിരിക്കാൻ കഴിയാത്ത ഒരു ദിവസം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ട് എന്ന കാര്യം എന്റെ ചുണ്ടുകൾക്ക് അറിയില്ല. അവ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും.’’ സ്വകാര്യ ദുഃഖങ്ങളെ പുറത്തറിയിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.

ഞാൻ മഴയത്തുകൂടി നടക്കാൻ ഇഷ്ടപ്പെടാൻ കാരണം മറ്റുള്ളവർ തന്റെ കണ്ണുനീർ കാണാതിരിക്കാനാണെന്നു പറഞ്ഞ ചാപ്ലിന്റെ പേരിൽ ഒരു ചെറു ഗ്രഹവുമുണ്ട്; 3623 ചാപ്ലിൻ. 1972 ൽ സമഗ്ര സംഭാവനയ്ക്കുള്ള ആദരവായി ഓസ്കർ ബഹുമതി നേടിയ അദ്ദേഹത്തിനു ലഭിച്ച കരഘോഷം ചരിത്രമാണ്. ഓസ്കർ വേദിയിൽ ഒരാൾക്കു ലഭിക്കുന്ന ഏറ്റവും നീണ്ട കരഘോഷമായിരുന്നു അത്. സദസ് ഒന്നടങ്കം എണീറ്റുനിന്ന് പന്ത്രണ്ടു മിനിറ്റ് നേരമാണ് ഹസ്താരവങ്ങളാൽ ചാർളി ചാപ്ലിനെ ബഹുമാനിച്ചത്.

താൽക്കാലികമായ പ്രശ്നങ്ങളെ പർവതീകരിച്ചു കാണാതെ ധൈര്യസമേതം പുഞ്ചിരിയോടെ ഏറ്റെടുക്കാൻ ചാപ്ലിൻ നമ്മെ പ്രചോദിപ്പിക്കുന്നു. *ഇന്നത്തെ പ്രശ്നങ്ങൾ നാളത്തെ തമാശയാണ്.* ഇന്നനുഭവിക്കുന്ന എല്ലാ വിഷമതകളും തൽക്കാലത്തേക്കു മാത്രമുള്ളതാണ് എന്നു മനസിലാക്കുക. ചിരിച്ചുകൊണ്ട് സംഘർഷങ്ങൾക്ക് അയവ് വരുത്താം. മാനസിക സംഘർഷം ലഘൂകരിക്കുമ്പോൾ ശരീരം ആരോഗ്യമുള്ളതാകും. അതുകൊണ്ടല്ലേ ‘ചിരി ആയുസ് കൂട്ടും’ എന്നു പറയുന്നത്. പ്രസന്നതയോടും പ്രസരിപ്പോടും വിജയത്തിലേക്ക് മുന്നേറാം.

*മോൻസി വർഗീസ് കോട്ടയം*😊
9446066314

https://www.google.com/amp/s/www.manoramaonline.com/education/expert-column/be-positive/2017/04/10/charlie-chaplin.amp.html

സ്റ്റീവൻ സ്പിൽബർഗ് (Steven Spielberg)

സ്റ്റിവൻ സ്പിൽബർഗിന്റെ വിജയ രഹസ്യം നമുക്കും പ്രചോദനമാകും

പതിനായിരം ദശലക്ഷം അമേരിക്കൻ ഡോളർ സമാഹരിക്കുന്ന ആദ്യത്തെ ചലച്ചിത്ര സംവിധായകനാണ് സ്റ്റിവൻ സ്പിൽബർഗ്. 2018 ഏപ്രിൽ 16ന് താൻ സംവിധാനം ചെയ്ത സിനിമകളിലൂടെ ഈ ചരിത്രനേട്ടം സ്വന്തമാക്കിയ സ്പിൽബർഗ് ഹോളിവുഡ് സിനിമകളെ ഒരു പുതിയ ദിശയിലേക്കു തിരിച്ചുവിട്ട പ്രതിഭയാണ്. നാലു ദശാബ്ദങ്ങൾക്കുള്ളിൽ സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ, നിർമാതാവ് എന്നീ നിലകളിൽ നൂറോളം ചിത്രങ്ങൾക്കു പിന്നിൽ അദ്ദേഹം പ്രവർത്തിച്ചു. ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്, സേവിങ് പ്രൈവറ്റ് റ്യാൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള രണ്ട് ഓസ്കർ പുരസ്കാരങ്ങൾ കരസ്ഥമാക്കി. ലോക സിനിമയിൽതന്നെ കളക്‌‌ഷൻ റിക്കോർഡുകൾ സൃഷ്ടിച്ച ജോസ്, ഇ.ടി ദി എക്സ്ട്രാ ടെറസ്ട്രിയൽ, ജുറാസിക് പാർക്ക്, ഇന്ത്യാനാ ജോൺസ് തുടങ്ങിയ ചിത്രങ്ങളടക്കം 34 സിനിമകൾ സംവിധാനം ചെയ്തു. മഹാവിജയം നേടുന്ന സിനിമകൾക്ക് ‘ബ്ലോക്ക് ബസ്റ്റർ’ എന്ന വിശേഷണം ഉപയോഗിച്ചുതുടങ്ങിയത് 1975–ൽ പുറത്തിറങ്ങിയ സ്പിൽബർഗ് ചിത്രം ജോസിന്റെ വിജയത്തോടെയാണ്.

അഭ്രപാളികളിൽ വിസ്മയങ്ങൾ സൃഷ്ടിച്ച സ്പിൽബർഗ് പഠനത്തിൽ പിന്നാക്കമായിരുന്നു. സ്കൂൾ പഠനം പൂർത്തീകരിച്ചത് 'C' ഗ്രേഡുമായാണ്. സിനിമയെക്കുറിച്ചു പഠിക്കാൻ സതേൺ കലിഫോർണിയ സർവകലാശാലയിൽ അപേക്ഷിച്ചെങ്കിലും ഗ്രേഡ് കുറവായതിനാൽ പ്രവേശനം നിഷേധിച്ചു. പിന്നീടു കാലിഫോർണിയ സ്റ്റേറ്റ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ചേർന്നെങ്കിലും ഇടയ്ക്ക് ഇട്ടുപോകേണ്ടതായി വന്നു. ഇരുപതാമത്തെ വയസ്സിൽ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ എഡിറ്റിങ് സഹായിയായി വേതനമില്ലാത്ത തൊഴിൽ‌ ലഭിച്ചു. ഇക്കാലത്തു സ്വന്തമായി സൃഷ്ടിച്ച ‘ആംബ്ലിൻ‌’ എന്ന ഹ്രസ്വചിത്രം സ്പിൽബർഗിന്റെ പ്രതിഭ തെളിയിച്ചു. യൂണിവേഴ്സൽ സ്റ്റുഡിയോയ്ക്കുവേണ്ടി ടെലിവിഷൻ ചിത്രങ്ങൾ തയാറാക്കാനുള്ള ഏഴു വർഷത്തെ കരാർ ലഭിച്ചു. അങ്ങനെ ഒരു സുപ്രധാന നിർമാണ കമ്പനിയുമായി കരാറിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ സംവിധായകനായി സ്പിൽബർഗ്. ഇടയ്ക്ക് ഉപേക്ഷിക്കേണ്ടിവന്ന ബിരുദപഠനം 37 വർഷങ്ങൾക്കുശേഷം 2002 ൽ പൂർത്തിയാക്കി. ഫിലിം ആൻഡ് ഇലക്ട്രോണിക് ആർട്ട് എന്ന വിഷയത്തി‍ൽ ബിരുദമെടുക്കാനായി പഠിച്ചിരുന്ന സിലബസിൽ ഏറെയും, സ്പിൽബർഗ് പ്രായോഗികമാക്കിയ സാങ്കേതിക വിദ്യകളെക്കുറിച്ചായിരുന്നു എന്നതു കൗതുകകരമായ വസ്തുത. തന്റെ ഏഴു മക്കൾക്കു പഠിക്കാനുള്ള പ്രചോദനം നൽകാനാണു താൻ അൻപത്തി ഏഴാമത്തെ വയസ്സിൽ ബിരുദമെടുത്തതെന്നു സ്പിൽബർഗ് പറയുന്നു.

2016ൽ ഹാർവഡ് സർവകലാശാലയിൽ സ്പിൽബർഗ് നടത്തിയ പ്രഭാഷണം പ്രശസ്തമാണ്. ‘‘ഒരു വ്യക്തിയുടെ ഇരുപത്തിയഞ്ചു വയസ്സുവരെയുള്ള ജീവിതകാലം അവർ രക്ഷിതാക്കളും അധ്യാപകരും പറയുന്നതു കേട്ടാണു വളരുന്നത്. മറ്റുള്ളവർ നമുക്ക് അറിവും മാർഗനിർദേശവും നൽകുമെങ്കിലും നാം ആരാണെന്നും നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും സ്വയം തിരിച്ചറിയേണ്ടതുണ്ട്. അതിനായി നമ്മുടെ ഉള്ളി‍ൽ നിന്നുമുള്ള നിർദേശങ്ങളെ ശ്രവിക്കുക. തനിക്ക് ഏതു മേഖലയിൽ പ്രവർത്തിക്കാനുള്ള അഭിരുചിയാണുള്ളതെന്നു തിരിച്ചറിയുന്ന ആൾക്ക് പിന്നീടു പരാജിതനാകേണ്ടിവരില്ല.’’ വിദ്യാർഥികൾക്കായി അദ്ദേഹം നൽകിയ സുപ്രധാന സന്ദേശമാണിത്. സ്കൂൾ പഠനകാലത്തു പഠനത്തിൽ പിന്നാക്കമായിരുന്നെങ്കിലും ‘സ്കൗട്ട്’ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. സ്കൗട്ടിലെ പ്രവർത്തനങ്ങളാണു പന്ത്രണ്ടാമത്തെ വയസ്സിൽ സ്പിൽബർഗിനു തന്റെ ആദ്യ ചിത്രമായ ‘ദി ലാസ്റ്റ് ഗൺ ഫൈറ്റ്’ നിർമിക്കാൻ സാഹചര്യം ഒരുക്കിയത്. സ്കൂൾ പഠനകാലത്തുതന്നെ പതിനഞ്ചോളം ഹ്രസ്വ ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. തന്റെ അഭിരുചിയും താൽപര്യങ്ങളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞതും അതിൽതന്നെ നിലയുറപ്പിച്ചതുമാണു സ്പിൽബർഗിന്റെ മഹാവിജയങ്ങൾക്കു പിന്നിലെ അടിസ്ഥാനം.

*മോൻസി വർഗീസ് കോട്ടയം*

Published on Manorama Online

Saturday, May 16, 2020

നിശ്ചലമായ മലയാള സിനിമ

കോവിഡിൽ ഉലഞ്ഞ സിനിമാ വ്യവസായം:

കോവിഡ് 19 മൂലം ഏറെ പ്രതിസന്ധിയിലായ ഒരു മേഖലയാണ് സിനിമാ വ്യവസായം. സാമ്പത്തിക ഭദ്രതയുള്ള ചുരുക്കം പേരൊഴിച്ചാൽ ആയിരക്കണക്കിനാളുകൾ ഈ വ്യവസായം നിലനിന്നാൽ മാത്രം ജീവിതം തള്ളിനീക്കാനാവുന്നവരാണ്. പെട്ടെന്ന് മറ്റൊരു തൊഴിൽ കണ്ടെത്തി അവയിലേക്ക് മാറാനാവാത്ത കലാകാരന്മാരും ടെക്നീഷ്യൻസുമാണ് ഇവരിൽ ഏറെയും. ഫെഫ്ക്കയിൽ അംഗങ്ങളായ പതിനോരായിരം പേരിൽ 4000 പേരും ദിവസ വേതനക്കാരാണ്. സമീപകാലത്തൊന്നും ആളുകൾ കൂട്ടം കൂടിയുള്ള പരിപാടികളൊന്നും സാധ്യമല്ലാത്തതിനാൽ കുറേ കാലത്തേക്കു കൂടി ഈ മേഖല നിശ്ചലമാകാനാണു സാധ്യത.

ഏതൊരു ഉൽപ്പന്നവും രൂപീകൃതമാകുന്നതു മുതൽ ഉപഭോക്താക്കളിൽ എത്തുന്നതു വരെ അനേകമാളുകൾ ഉൾപ്പെടുന്ന ഒരു ശൃംഖലയിലൂടെയാണ് കടന്നുപോകുന്നത്. ഈ ശൃംഖലയിൽ എവിടെയെങ്കിലും വിള്ളൽ വീണാൽ അത് വ്യവസായത്തെ ബാധിക്കും. സിനിമാ നിർമ്മാണം മുതൽ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതു വരെയുള്ള ശൃംഖല അനേകായിരങ്ങൾ ഉൾപ്പെട്ടതാണ്. അതിനാൽ തന്നെ പതനത്തിന്റെ ആഘാതവും തിരിച്ചു വരാനുള്ള കടമ്പകളും വളരെ ഏറെയാണ്.

തിയേറ്ററിൽ പ്രദർശിപ്പിക്കാൻ ആവശ്യമായ സാങ്കേതിക മികവോടെ നിർമ്മിച്ച ചിത്രങ്ങൾ നെറ്റ് ഫ്ലിക്സിലൂടെയോ ആമസോൺ പ്രൈമിലൂടെയോ കാണുമ്പോൾ ആസ്വാദനമികവ് ഉണ്ടാകില്ല. പൂർത്തീകരിച്ച ചില ചിത്രങ്ങൾ ഡിജിറ്റൽ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്ത് നഷ്ടത്തിന്റെ തോത് കുറയ്ക്കാനുള്ള ശ്രമത്തിലാണ് പല നിർമ്മാതാക്കളും. ആ വഴിക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ തിയേറ്ററുകൾ ആകെ പ്രതിസന്ധിയിലാകും

തുടർന്നു വന്നിരുന്ന രീതിയിൽ ഈ വ്യവസായത്തിന് ഇനി കുറേ കാലത്തേക്കു കൂടി എങ്കിലും മുന്നോട്ടു പോകാനാവില്ല എന്നതാണ് യാഥാർത്ഥ്യം. ക്രിയാത്മകമായ നൂതന രീതികൾ ഈ മേഖലയിലും പ്രാവർത്തികമാകും എന്നു പ്രതീക്ഷിക്കാം.

എല്ലാ പ്രതികൂല സാഹചര്യങ്ങൾക്കും വിരാമമിട്ടു കൊണ്ട് ഏവരുടെയും ജീവിതം സാധാരണ ഗതിയിൽ എത്തുന്നതോടെ സിനിമാ വ്യവസായവും വീണ്ടും സജീവമാകും. വിനോദ വ്യവസായത്തിന് ഒരു ഇടവേള മാത്രമാണിത്. പ്രതിസന്ധിയിലായ എല്ലാ മേഖലയും പുത്തൻ ഉണർവ്വോടെ തിരിച്ചു വരും എന്നു നമുക്കു പ്രത്യാശിക്കാം.

2020 എന്ന വർഷത്തിൽ നിർമ്മാണം പൂർത്തീകരിക്കുകയോ റിലീസ് ചെയ്യുകയോ ചെയ്യേണ്ടിയിരുന്ന 120 ൽ ഏറെ മലയാള ചലച്ചിത്രങ്ങളാണ് വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. ഇവയിൽ ബഹുഭൂരിപക്ഷവും വൻ തുക പലിശയ്ക്കെടുത്തു തുടങ്ങിയവയാണ്.

 നല്ലതു ഭവിക്കട്ടെ എന്ന് ആശംസിക്കാനേ സിനിമാ ആസ്വാദകർക്ക് ഈ ഘട്ടത്തിൽ സാധിക്കൂ.

എന്റെ ഒരു അന്വേഷണത്തിൽ താഴെ പറയുന്ന ചിത്രങ്ങളൊക്കെ പല ഘട്ടങ്ങളിലായി മുടങ്ങി കിടക്കുന്നവയാണ്. കോടാനു കോടിയുടെ ക്രയവിക്രയമാണ് ഇതിലൂടെ നിശ്ചലമായത്. ഏകദേശം 600 കോടിയുടെ നഷ്ടമാണ് ലോക്ക് ഡൗൺ മൂലം മലയാള സിനിമാ വ്യവസായത്തിനു സംഭവിച്ചത് എന്നു കണക്കാക്കപ്പെടുന്നു.

*കോവിഡ് 19 കാരണം പ്രതിസന്ധിയിലായ മലയാള സിനിമകൾ*

1. വിരാടപർവ്വം    : സായി പല്ലവി
2. വർത്തമാനം   : സിദ്ദിഖ്, റോഷൻ മാത്യു
3. കിങ്ങ് ഫിഷ്     : അനൂപ് മേനോൻ
4. ജാങ്കോ            : സതീഷ് , മൃണാലിനി
5. മാലിക്ക്           : ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ
6. ദി പ്രീസ്റ്റ്                  : മമ്മൂട്ടി, മഞ്ജു വാര്യർ
7. നട്ടാശ്ശേരി കൂട്ടം       : അർജുൻ അശോകൻ
8. ഹലാൽ ലൗ സ്റ്റോറി : ഇന്ദ്രജിത്ത്
9. തുറമുഖം                 : നിവിൻ പോളി
10. സാജൻ ബേക്കറി  : അജു വർഗ്ഗീസ്
11. മറിയം ടൈലേഴ്സ്  : കുഞ്ചാക്കോ ബോബൻ
12. അപ്പോസ്തോലൻ : ജയസൂര്യ
13. മിന്നൽ മുരളി         : ടോവിനോ
14. കൊച്ചാൽ               : കൃഷ്ണ ശങ്കർ
15. റാം                           : മോഹൻലാൽ
16. ഫാമിലി               : ആന്റണി വർഗീസ്
17. വെള്ളം                : ജയസൂര്യ
18. ഖജുരാഹോ        : ശ്രീനാഥ് ഭാസി
19. വൺ                   : മമ്മൂട്ടി
20. തങ്കം                   : ഫഹദ് ഫാസിൽ
21. പൊരി വെയിൽ   : ഇന്ദ്രൻസ്
22. സൂഫിയും സുജാതയും : ജയസൂര്യ
23. സുമേഷ് & രമേഷ്        : ശ്രീനാഥ് ഭാസി
24. ആറാം തിരു കൽപ്പന   : നിത്യ മേനോൻ
25. റെയിൽവേ ഗാർഡ്       : പൃത്ഥി രാജ്
26. ഭൂമി                  : ടോവിനോ
27. കുറുപ്പ്               : ദുൽഖർ
28. ബാക്ക് പാക്ക്    : കാളിദാസ് ജയറാം
29. ദേവിക              : റോഷ്ന ആൻ റോയി
30. അനുഗ്രഹീതൻ ആന്റണി : സണ്ണി വെയ്ൻ
31. മരയ്ക്കാർ       : മോഹൻലാൽ, മഞ്ജു വാര്യർ
32. ബാറോസ്         : മോഹൻലാൽ
33. സ്ത്രീ                : ഇന്ദ്രൻസ്
34. പടവെട്ട്             : നിവിൻ പോളി
35. ആഹാ              : ഇന്ദ്രജിത്ത്
36. വഹ്നി                 : നീനാ കുറുപ്പ്
37. റെഡ് സിഗ്നൽ  : ഇന്ദ്രൻസ്
38. സംസം              : മഞ്ജിമ മോഹൻ
39. പ്രാണ               : നിത്യ മേനോൻ
40. ഖരം                  : സന്തോഷ് കീഴാറ്റൂർ
41. രംഗീല               : സണ്ണി ലിയോൺ
42. ടോൾ ഗേറ്റ്        : ഗോപി സുന്ദർ
43. കരിന്തണ്ടൻ      : വിനായകൻ
44. പായൽ കുഞ്ഞുണ്ണി : ഹരീഷ് പേരടി
45. ഫോർട്ടു കൊച്ചിയിലെ ഞങ്ങ : നേഹ കൃഷ്ണ
46. ഒരു കൊച്ചു ഗ്രാമത്തിൽ  ഒരു സുന്ദരി : ജോർജ് ബേസിൽ
47. ഊഹം            : അജയ് മാത്യു
48. ലഖ്നൗ          : രാമകൃഷ്ണ, മൈഥിലി
49. അമീർ           : മമ്മൂട്ടി
50. അപാരസുന്ദര നീലാകാശം : ഇന്ദ്രൻസ്
51. പെൺ മസാല   : മുരളീധർ
52. ഇൻവിസിബിൾ വിങ്സ് : കെ.ആർ വിജയൻ
53. ജോൺ       : ഹരി നാരായണൻ
54. കാളിയൻ    : പൃത്ഥ്വിരാജ്
55. നമസ്തേ ഇന്ത്യ : വിവേക് ഗോപൻ
56. അമല                 : നന്ദിനി ശ്രീ
57. കേശു ഈ വീടിന്റെ നാഥൻ : ദിലീപ്
58. പപ്പു           : ഗോകുൽ സുരേഷ്
59. കോട്ടയം കുഞ്ഞച്ചൻ 2  : മമ്മൂട്ടി
60. വിഷമ വൃത്തം        : മനോജ് കെ ജയൻ
61. പ്രിയപ്പെട്ടവർ          : രാജസേനൻ
62. ബിലാത്തി കഥ       : മോഹൻലാൽ
63. സ്വനം        : സന്തോഷ് കീഴാറ്റൂർ
64. സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ : മനു ശിവജി
65. ജാലിയൻ വാലാ ബാഗ് : സുധി കൊപ്പ
66. പദ്മിനി        : അനുമോൾ
67. മീസാൻ        : നസ്സീർ കോട്ടയം നസ്സീർ
68. ബാക്ക് ടു ലൈഫ് : മാസ്റ്റർ മിനോൺ
69. ചെങ്കൊടി        : ഷൈൻ ടോം ചാക്കോ
70. മീറ്റർ ഗേജ് 1904 : പൃത്ഥി രാജ്
71. സൈലന്റ് റേഡിയോ : ആസിഫ് അലി
72. ബിലാൽ           : മമ്മൂട്ടി
73. അനിഴം തിരുനാൾ : റാണാ
74. ഒരു റാഡിക്കൽ ചിന്താഗതി : ധർമ്മജൻ
75. ചാർളീസ് ഏഞ്ചൽ : റോഷൻ മാത്യു
76. എന്നും       : സുധീർ കരമന
77. പിള്ളേർസ് : ആകാശ്
78. കുഞ്ഞുണ്ണി കുണ്ഠിതനാണ് : സണ്ണി വെയിൻ
79. ഒടുവിൽ : ഹേമന്ദ് മേനോൻ
80. ഞാവൽപ്പഴം      : ലാൽ
81. പോരാട്ടം             : ഷാലിൻ സോയ
82. പയ്യം വള്ളി ചന്തു : രാജീവ് പിള്ള
83. സ്നേഹക്കൂട്       : ശിവജി ഗുരുവായൂർ
84. കൈരളി              : നിവിൻ പോളി
85. വീര പക്റു           : ഗിന്നസ് പക്റു
86. അറബി കടലിന്റെ റാണി: അനൂപ് മേനോൻ
87. അനുഗ്രഹം      : ജോജു  ജോർജ്
88. തൃഷ്ണ           : പൃത്ഥി രാജ്
89. മുല്ലപ്പൂ പൊട്ട്   : പ്രിയങ്കാ നായർ
90. ആലത്തൂരിലെ ഇത്തിരി വെട്ടം: രമ്യ നമ്പീശൻ
91. കൊസറാ കൊള്ളി : അനൂപ് മേനോൻ
92. വാഴ്‌വേമായം     : കുഞ്ചാക്കോ ബോബൻ
93. പേരിനൊരാൾ    : സുരാജ് വെഞ്ഞാറമ്മൂട്
94. ഡെഡ് ലൈൻ    : ഗോപൻ ആർ നായർ
95. ബേബി സിറ്റർ     : ബിജു മേനോൻ
96. ആണെങ്കിലും അല്ലെങ്കിലും : ഫഹദ് ഫാസിൽ
97. രാജാ 2                 : മമ്മൂട്ടി
98. കന്യാവനങ്ങൾ : പി.കെ ബിജു
99. ഒരു പെണ്ണുകാണൽ കഥ : വിജയ്
100. ദേവദാരുവിലെ മഞ്ഞ് : അനൂപ് മേനോൻ
101. ഒരു ഭയങ്കര കാമുകൻ : ദുൽഖർ
102. പഞ്ചാര പാലു മിഠായി : ഗോകുൽ സുരേഷ്
103. അശ്വതിവിലാസം ഗുണ്ടാ സംഘം : അജു
104. ചെങ്ങാഴി നമ്പ്യാർ    : ടോവിനോ
105. ടിക് ടോക്ക്               : ടോവിനോ
106. പ്രൊഫസർ ഡിങ്കൻ : ദിലീപ്
107. മൈസൂർ 150 KM    : സുധീർ കരമന
108. കറാച്ചി 81                 : പൃത്ഥി രാജ്
109. നീയില്ലാതെ        : അവിനാശ് നരസിംഹ
110. മാറ്റം                   : വിക്ടർ മാധവ്
111. വാക്ക്                 : സുരാജ് വെഞ്ഞാറമ്മൂട്
112. CBI 5                  : മമ്മൂട്ടി
113. അടി കപ്യാരേ കൂട്ടമണി 2 : ധ്യാൻ ശ്രീനി
114. പെയിന്റിങ്ങ് ലൈഫ്      : പ്രിത്ഥി രാജ്
115. കടലാസു പുലി              : അജു വർഗീസ്
116. ദി ലെജന്റ്                     : ദിലീപ്
117. ഡാൻസിങ് ഡെത്ത്       : ജഗദീഷ്
118. മണിയറയിൽ ജിന്ന് : ഫഹദ് ഫാസിൽ
119. സദ്ദാം ശിവൻ          : ദിലീപ്
120. 2 ജന്റിൽ മെൻ        : ആസിഫ് അലി
121. എന്റെ സത്യാന്വേഷ പരീക്ഷകൾ : സുരാജ്
122. മെഗാസ്റ്റാർ 393       : മമ്മൂട്ടി
123. മെമ്മറി കാർഡ്       : മോഹൻലാൽ
124. ആടു ജീവിതം          : പ്രിത്ഥ്വിരാജ്
125. നാളെ        : ഫഹദ് ഫാസിൽ
126. ദി വോട്ടർ  : സലിം കുമാർ
127. ഒരുത്തീ     : നവ്യാ നായർ
128. അജഗജാന്തരം : ചെമ്പൻ വിനോദ്
129. കാവൽ     : സുരേഷ് ഗോപി

അനിശ്ചിതത്വം അവസാനിച്ച് എത്രയും വേഗത്തിൽ മലയാള സിനിമാ രംഗം വർദ്ധിത വീര്യത്തോടെ മലയാളി പ്രേക്ഷകരെ ആസ്വദിപ്പിക്കുവാനും ആനന്ദിപ്പിക്കുവാനും കഴിയട്ടെ എന്നു ഹൃദ്യമായി ആശംസിക്കുന്നു🔥✨

ഈ ലിസ്റ്റ് അപൂർണ്ണമാണ്..
കൂടുതൽ വിവരങ്ങൾ അറിയുന്നവർ കമന്റു ചെയ്യുക..
വിവിധ ഓൺലൈൻ സ്രോതസുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ.
മലയാള സിനിമാ മേഖലയിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് നടത്തിയ ഒരു ചെറിയ അന്വേഷണത്തിൽ നിന്നുമുള്ള അറിവാണ്. ഇതൊരു ആധികാരിക രേഖയല്ല. ആർക്കും മാറ്റം വരുത്താം



സസ്നേഹം❤️
മോൻസി വർഗീസ് കോട്ടയം🙏
+919446066314

Sunday, May 10, 2020

വിലമതിക്കാനാവാത്ത സമ്പത്ത്

സമ്പന്നൻ എന്നാൽ ധാരാളം പണമുള്ളവൻ എന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്. എന്നാൽ സമ്പന്നനാവാൻ പണം വേണെന്നില്ല. നമ്മെ ധന്യമാക്കുന്നതെന്തോ അതാണു ധനം അഥവാ സമ്പത്ത്.

പണം ഉപയോഗിച്ചു നാം വാങ്ങിയെക്കെയും നശിച്ചാലും നമ്മിൽ എന്ത് അവശേഷിക്കുന്നുവോ അതാണ് യഥാർത്ഥ സമ്പത്ത്. ആയുസ്, ആരോഗ്യം, അറിവ്, അനുഭവം, ആത്മബന്ധങ്ങൾ, ആത്മവിശ്വാസം എന്നിങ്ങനെ അ യിൽ തുടങ്ങുന്ന ആറു കാര്യങ്ങൾ മനുഷ്യരുടെ യഥാർത്ഥ സമ്പത്താണ് . ഇവയുണ്ടെങ്കിൽ പണം നേടാവുന്നേയുള്ളൂ. എന്നാൽ പണം ഉള്ളതു കൊണ്ടു മാത്രം ഈ സമ്പത്തു നേടാനുമാവില്ല.

പണത്തിനു പിന്നാലെ പാഞ്ഞാൽ അതു ലഭിക്കില്ല. പണം നമ്മെ തേടി വരണം. ചിത്രശലഭങ്ങളെ പിടിക്കാൻ അതിനു പിന്നാലെ പാഞ്ഞാൽ ലഭിക്കണം എന്നില്ല. എന്നാൽ നിങ്ങളൊരു പൂന്തോട്ടം നിർമ്മിക്കൂ ശലഭങ്ങൾ നിങ്ങളെ തേടി എത്തും