പട്ടിണി അകറ്റിയ ബോർലോഗ്
~മോൻസി വർഗീസ്
കോടിക്കണക്കിനു ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നു കരകയറ്റാൻ കാരണക്കാരനായ കൃഷികാര്യ വിദഗ്ധനും മനുഷ്യസ്നേഹിയുമായിരുന്നു നോർമൻ ബോർലോഗ് (Norman Borlaugh). ഹരിതവിപ്ലവത്തിന്റെ പിതാവെന്നു വിളിക്കപ്പെടുന്ന ബോർലോഗ് ആധുനിക കൃഷിരീതികൾ അവലംബിച്ചുകൊണ്ട് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ ഭക്ഷ്യ ഉൽപാദനം ഗണ്യമായ തോതിൽ വർധിപ്പിക്കുന്നതിൽ നിസ്തുല സംഭാവനകളാണു നൽകിയിട്ടുള്ളത്. 1970 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കിയ ബോർലോഗിന്റെ പ്രവർത്തനങ്ങളുടെ ഫലമായി നൂറുകോടിയിലേറെ ആളുകളെ ദാരിദ്ര്യത്തിന്റെയും കൊടുംപട്ടിണിയുടെയും ഗതികെട്ട അവസ്്ഥയിൽനിന്നു കരകയറ്റാൻ കഴിഞ്ഞതായാണു കണക്കാക്കിയിട്ടുള്ളത്. 💫
1914 മാർച്ച് 25 ന് അമേരിക്കയിലെ അയോവയിൽ ജനിച്ച നോർമൻ ബോർലോഗിന്റെ ബാല്യകാലം ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു. പഠനത്തിൽ സമർഥനായിരുന്ന അദ്ദേഹം 1937ൽ മിനസോട്ട സർവകലാശാലയിൽനിന്ന് ഫോറസ്ട്രിയിൽ ബിരുദവും 1942 ൽ സസ്യങ്ങളിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റും നേടി. മഹായുദ്ധങ്ങൾ മൂലം സമ്പന്ന രാജ്യങ്ങൾപോലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു കാലഘട്ടമായിരുന്നു അത്. ശാസ്ത്രീയമായ കൃഷിരീതികൾ പ്രായോഗികമാക്കുന്നതിലൂടെ മാത്രമേ ലോകത്തെ പട്ടിണി അകറ്റാൻ കഴിയൂ എന്നു ബോർലോഗ് മനസിലാക്കി. 🌱
1944 മുതൽ മെക്സിക്കോയിൽ ഗോതമ്പ് ഉൽപാദനം വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച ബോർലോഗിനു തന്റെ 20 വർഷത്തെ ഗവേഷണഫലമായി രോഗപ്രതിരോധ ശേഷിയുള്ള ഗോതമ്പിനങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിച്ചു. കീടങ്ങളെ പ്രതിരോധിക്കുന്ന കൃഷിരീതികൾ പ്രായോഗികമാക്കിയതിലൂടെ മെക്സിക്കോയിലെ ഭക്ഷ്യോൽപാദനം വൻതോതിൽ വർധിച്ചു. നോർമൻ ബോർലോഗിന്റെ ഗവേഷണ പരീക്ഷണങ്ങൾക്ക് റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായവും ലഭിച്ചിരുന്നു. 🌾
കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്ന മെക്സിക്കോ എന്ന രാജ്യത്തെ ഭക്ഷ്യ വിപ്ലവത്തിലൂടെ 1963 മുതൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന തലത്തിലേക്ക് ഉയർത്താൻ നോർമൻ ബോർലോഗിന്റെ പ്രവർത്തനങ്ങൾക്കായി. പൂർണ സമയവും കൃഷിയിടങ്ങളിൽ കഴിഞ്ഞിരുന്ന ബോർലോഗ് കഠിനാധ്വാനിയായ ഒരു ഗവേഷകനായിരുന്നു. ഭക്ഷ്യക്ഷാമം അനുഭവിച്ചിരുന്ന ഇന്ത്യയും പാക്കിസ്ഥാനും ബോർലോഗിന്റെ സേവനം പ്രയോജനപ്പെടുത്തി. 1965 മുതൽ ഇന്ത്യയിൽ പ്രവർത്തിച്ച അദ്ദേഹം അഞ്ചു വർഷംകൊണ്ട് ഗോതമ്പ് ഉൽപാദനം അഞ്ച് ഇരട്ടിയാക്കി. നിരവധി ആഫ്രിക്കൻ രാജ്യങ്ങളും ബോർലോഗിന്റെ കൃഷിരീതികൾ പ്രായോഗികമാക്കിക്കൊണ്ട് ദാരിദ്ര്യത്തെ ഒരു പരിധിവരെ അകറ്റിനിർത്തുന്നതിൽ വിജയിച്ചു. 🌾🌾🌾
ഭക്ഷ്യോൽപാദന രംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകുന്നവർക്കായി 1986 മുതൽ ഏർപ്പെടുത്തിയ വേൾഡ് ഫുഡ് പ്രൈസിന്റെ പിന്നിൽ പ്രവർത്തിച്ചതും ബോർലോഗായിരുന്നു. നൊബേൽ സമ്മാനം കൂടാതെ അൻപതോളം ബഹുമതി ഡോക്ടറേറ്റുകളും നേടിയ അദ്ദേഹം ഒരു മികച്ച അധ്യാപകൻകൂടി ആയിരുന്നു. പുത്തൻ അറിവുകളോടുള്ള അഭിനിവേശവും അർപ്പണ മനോഭാവവുമായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം. അമേരിക്കയിലെ പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് മെഡൽ ഓഫ് ഫ്രീഡം നേടിയ അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് ബോർലോഗ്. 🥇🏆
2009 ൽ തൊണ്ണൂറ്റി അഞ്ചാമത്തെ വയസിൽ മരണപ്പെട്ട നോർമൻ ബോർലോഗ് തുടക്കംകുറിച്ച ഭക്ഷ്യവിപ്ലവവും കാർഷിക രംഗത്തെ ഗവേഷണങ്ങളും ഇന്നും അഭംഗുരം തുടരുന്നു. കാർഷിക മേഖലയെക്കുറിച്ചു പഠിക്കുന്ന ഏതൊരു വിദ്യാർഥിയുടെയും അനുകരണീയ മാതൃകയാണ് ബോർലോഗ്. പഠിച്ച കാര്യങ്ങൾ ജനോപകാരപ്രദമായ കാര്യങ്ങൾക്കായി വിനിയോഗിക്കുന്നവർ എക്കാലവും സ്മരിക്കപ്പെടും. കാർഷികരംഗത്ത് ഗവേഷണങ്ങൾ നടത്തുന്ന ഇന്ത്യൻ ശാസ്ത്രജ്ഞർക്കായി 1972 മുതൽ ‘ബോർലോഗ് അവാർഡ്’ നിലവിലുണ്ട്. അഞ്ചു ലക്ഷം രൂപയും സ്വർണ മെഡലുമാണു സമ്മാനമായി നൽകുന്നത്. 🏵🎖
*മോൻസി വർഗീസ്*
+91 9446066314

No comments:
Post a Comment