Words can bring together...

Words can bring together...
Moncy Varghese

Wednesday, May 24, 2017




സൗഹൃദം



വ്യക്തികള്‍ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം (Friendship) എന്നു വിളിക്കാറുള്ളത്. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദബന്ധങ്ങള്‍ ജീവിതത്തില്‍ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. കൊച്ചുകുട്ടികളില്‍ നിന്ന് തുടങ്ങി വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്നവര്‍ക്ക് വരെ സുഹൃദ്ബന്ധങ്ങ  ഒഴിച്ചു കൂടാനാവാത്തത് അതു കൊണ്ടാണ്. പുരുഷന്മാര്‍ പരസ്പരവും സ്ത്രീകള്‍ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയില്‍ നിന്ന് തുടങ്ങുന്ന ബന്ധങ്ങള്‍ ചിലരിലെങ്കിലും ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധം രൂഢമൂലമാവാറുണ്ട്. എല്ലാത്തിലും മിതത്വം അനിവാര്യമാണെന്ന പോലെ സൗഹൃദങ്ങളിലും ഇത് സ്വീകരിക്കാവുന്നതാണ്.
ഒരു കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ നിരവധി സൌഹൃദ സംഗമങ്ങളും കൂട്ടയ്മകളും ഉണ്ടായിരുന്നു. വൈകുന്നെരങ്ങളില്‍ സുഹൃതുകള്‍ ഒന്നിച്ചുള്ള കളികളും തമാശകളും നാട്ടില്‍ പതിവ് കാഴ്ച ആയിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ ഇല്ലാതായിരിക്കുന്നു. കാപട്യങ്ങളുടെ ഒരു ലോകത്തു സൗഹൃദം പലപ്പോഴും കാര്യ സാധ്യത്തിനുള്ള അഭിനയമായി മാറുന്നു.
നല്ല സൌഹൃദത്തിന്റെ അടിസ്ഥാനം പരസ്പര ധാരണയും വിശ്വാസവും ആണ്. നല്ല ഒരു ശ്രോതാവിന് മാത്രമേ മറ്റുള്ളവരെ മനസിലാക്കാന്‍ കഴിയൂ. മറ്റുള്ളവരുടെ ആശയങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാനും മാനിക്കാനും ഒരു നല്ല സുഹൃത്തിനു കഴിയണം.
ആധുനിക ലോകത്തു സൌഹൃദ ബന്ധങ്ങള്‍ പരിമിതപ്പെട്ടു വരുന്നു. ആര്‍ക്കും ഒന്നിനും സമയമില്ല. എന്തിനോക്കെയോ വേണ്ടിയുള്ള ഓട്ടത്തിലാണ്. അതിനിടെയില്‍ നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കുവാന്‍ എവിടാനു സമയം?
ഞാന്‍ എന്ന ഭാവം ഉള്ളവര്‍ക്ക് ഒരിക്കലും നല്ല സുഹൃത്ത ആകാന്‍  കഴിയില്ല. ഓരോ വ്യക്തിക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. ഓരോരുത്തര്‍ക്കും അവരുടെതായ പോരായ്മകളും ഉണ്ട്. എല്ലാം തികഞ്ഞ ഒരു സുഹൃത്തിനെ നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല.
ഇന്ന് ബന്ധങ്ങള്‍ സൃഷ്ടിക്കുവാനും പുതുക്കുവാനുമൊക്കെ  Facebook, Twitter തുടങ്ങിയ സൊഷ്യല്‍ വെബ്‌ സൈറ്റ്കല്‍ ഉണ്ട്. എന്നിരുന്നാലും അവയ്ക്കൊന്നും നേരിട്ടുള്ള സൌഹൃദത്തിന്റെ ഊഷ്മളത പങ്കു വയ്ക്കാന്‍ കഴിയില്ല.
ജനിച്ചു വീഴുമ്പോള്‍ മുതല്‍ മരണപ്പെടുന്ന സമയം വരെ പരസഹായം വേണ്ട ഒരേ ഒരു ജീവി ആണ് മനുഷ്യന്‍. അതിനാല്‍ നല്ല കൂട്ടുകാര്‍ നമുക്ക് നല്ലൊരു ബലമാണ്.
“നിങ്ങള്‍ എന്റെ പിന്നില്‍ നടക്കരുത്, എനിക്ക് നയിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല, എന്റെ മുമ്പിലും നടക്കരുത്, എനിക്ക് നല്ലൊരു അനുയായി ആകാന്‍ കഴിഞ്ഞു എന്ന് വരില്ല, എന്നാല്‍ എന്റെ കൂടെ നടക്കൂ എനിക്ക് നല്ലൊരു സുഹൃത്ത ആകാന്‍ കഴിയും” പ്രസിദ്ധ ചിന്തകനായ Albert Camus ന്റെ വാക്കുകളാണിത്.
ആവശ്യത്തിന് ഉത്തകുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്‌. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. നിങ്ങളുടെ ജീവിത പ്രതിസന്ധികളില്‍ നിങ്ങളെ സഹായിച്ച സുഹൃത്തുക്കളെ നന്ദിയോടെ സ്മരിക്കൂ.
ഒരു സുഹൃത്തില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നതൊക്കെ അങ്ങോട്ടും കൊടുക്കാന്‍ തയ്യാറാകണം.   
ജീവിത പങ്കാളിയെ നല്ലൊരു സുഹൃത്ത ആക്കാന്‍ കഴിയാത്തതാണ് പല ദാമ്പത്യ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. 

No comments:

Post a Comment